അങ്ങനെ ചെറുതാക്കേണ്ട!, വേലിക്കെട്ടിനുള്ളില്‍ കടന്ന് ആക്രമിക്കാനെത്തി കൂറ്റന്‍ കരടി; തുരത്തിയോടിച്ച് പന്നികള്‍- വീഡിയോ 

യുഎസിലെ കണക്റ്റികട്ടിലാണ് സംഭവം നടന്നത്
കരടിയെ നേരിടുന്ന പന്നികളുടെ ദൃശ്യം
കരടിയെ നേരിടുന്ന പന്നികളുടെ ദൃശ്യം
Updated on
1 min read

ളര്‍ത്തു പന്നികളെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളില്‍ കടന്ന് അവയെ ആക്രമിക്കാനെത്തിയ കൂറ്റന്‍ കരടിയെ നേരിട്ട് പന്നികള്‍. പന്നികളുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയാതെ കരടി വേലിക്കെട്ട് ചാടി രക്ഷപ്പെടുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

യുഎസിലെ കണക്റ്റികട്ടിലാണ് സംഭവം നടന്നത്. പന്നികളെ പാര്‍പ്പിച്ചിരുന്ന വേലിക്കുള്ളിലേക്കാണ് കരടി അതിക്രമിച്ച് കടന്നത്. വേലിക്കുള്ളില്‍ കടന്ന കൂറ്റന്‍ കരടി വെളുത്ത പന്നിയെ ആക്രമിക്കാനാണ് ആദ്യം ശ്രമിച്ചത്. ശക്തമായി പ്രതിരോധിച്ച വെളുത്ത പന്നിയുടെ മുന്നില്‍ കരടി പതറി. 

സമീപത്തെ മുറിയിലുണ്ടായിരുന്ന മറ്റൊരു പന്നി കൂടി ഉടന്‍തന്നെ പുറത്തേക്കെത്തി നേരിട്ടതോടെ രക്ഷയില്ലാതെ കരടി വേലി ചാടി രക്ഷപ്പെടുകയായിരുന്നു.പന്നികളെ പാര്‍പ്പിച്ചിരിക്കുന്നതിനു സമീപം സ്ഥാപിച്ചിരുന്ന സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com