മൂത്രത്തിൽ നിന്ന് ബിയർ! പരീക്ഷണവുമായി കമ്പനി

മലിന ജലം, മൂത്രം എന്നിവയിൽ നിന്നു വേര്‍തിരിച്ചെടുക്കുന്ന ശുദ്ധജല ബ്രാന്‍ഡായ നെവാട്ടര്‍ ഉപയോഗിച്ചാണ് ബിയര്‍ നിര്‍മിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂത്രത്തിൽ നിന്ന് ബിയർ ഉണ്ടാക്കാമെന്ന് തെളിയിക്കുകയാണ് സിങ്കപുരിലെ ഒരു മ​ദ്യക്കമ്പനി. ബിയര്‍ നിര്‍മാണത്തില്‍ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് ഇപ്പോൾ അവർ. ബിയർ നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളിലാണ് കമ്പനി മൂത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.  

ന്യുബ്ര്യൂ എന്ന ബ്രാന്‍ഡിലാണ് പരീക്ഷണം. മലിന ജലം, മൂത്രം എന്നിവയിൽ നിന്നു വേര്‍തിരിച്ചെടുക്കുന്ന ശുദ്ധജല ബ്രാന്‍ഡായ നെവാട്ടര്‍ ഉപയോഗിച്ചാണ് ബിയര്‍ നിര്‍മിക്കുന്നത്. ന്യുബ്ര്യൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്.

കുടിവെള്ളമായും ബിയര്‍ നിര്‍മാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളില്‍ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാന്‍ഡാണ് നെവാട്ടര്‍. ഏപ്രില്‍ എട്ടിനാണ് ബിയര്‍ അവതരിപ്പിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തരം ഒരു നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് രാജ്യത്തെ ജലസേചന വകുപ്പും വിലയിരുത്തുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com