'കഴിവുള്ള ജനത, മുന്നില്‍ മികച്ച സാധ്യതകള്‍'- ഇന്ത്യ ഗംഭീര രാജ്യമെന്ന് പുടിന്‍

നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇന്ത്യന്‍ ജനതയെ പുകഴ്ത്തിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മോസ്‌കോ: ഇന്ത്യയിലെ ജനങ്ങളെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മികച്ച കഴിവുകളുള്ള ജനതയാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങളിലേക്ക് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇന്ത്യന്‍ ജനതയെ പുകഴ്ത്തിയത്. ഇന്ത്യക്ക് മുന്നില്‍ വളരെയധികം സാധ്യതകളുണ്ടെന്നും പുടിന്‍ പ്രശംസിച്ചു. 

'നമുക്ക് ഇന്ത്യയെ നോക്കാം. വികസന കാര്യത്തില്‍ ഇന്ത്യ മികച്ച ഫലങ്ങള്‍ കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വികസനം ആഗ്രഹിക്കുന്ന ആന്തരിക പ്രേരണയുള്ള ഒരു ജനതയാണ് അവിടെയുള്ളത്. വളരെയധികം പ്രചോദിതരായ 150 കോടിക്കടുത്ത ജനങ്ങളുള്ള ഒരു രാജ്യത്തിന് വലിയ സാധ്യതകളാണ് മുന്നിലുള്ളത്'- പുടിന്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി പുടിന്‍ രംഗത്തെത്തിയിരുന്നു. മോദി ദേശസ്നേഹിയാണെന്നും രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും അദ്ദേഹം പുകഴ്ത്തിയിരുന്നു. അന്നും ഇന്ത്യയുടെ മുന്നിലെ സാധ്യതകളെ കുറിച്ചു അദ്ദേഹം പറഞ്ഞു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയേയും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com