ബൈഡന് ആശ്വാസം; തിരിച്ചുകയറി ഡെമോക്രാറ്റുകള്‍, സെനറ്റില്‍ ഇഞ്ചോടിഞ്ച്

ആദ്യ ഫലസൂചനകളില്‍ പിന്നോട്ടുപോയ ഡെമോക്രാറ്റുകള്‍ പിന്നീട് തിരിച്ചു കയറുകയായിരുന്നു
ഡെമോക്രാറ്റുകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/എഎഫ്പി
ഡെമോക്രാറ്റുകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/എഎഫ്പി


വാഷിങ്ടണ്‍: യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തക സീറ്റുകളില്‍ പലതും ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. മിഡ് ടേം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് പ്രസിഡന്റ് ജോ ബൈഡന് ആശ്വാസമായി. വിര്‍ജീനിയ കന്‍സാസ്, റോഡ് ഐലന്‍ഡ് ജില്ലകളിലെ സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ നിലനിലനിര്‍ത്തി. ആദ്യ ഫലസൂചനകളില്‍ പിന്നോട്ടുപോയ ഡെമോക്രാറ്റുകള്‍ പിന്നീട് തിരിച്ചു കയറുകയായിരുന്നു. 

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകാറാണ് പതിവ്. എന്നാല്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക്  നേട്ടമുണ്ടാക്കാന്‍ സാധിച്ചു.  അതേസമയം. സെനറ്റില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. സെനറ്ററില്‍ ഡെമോക്രാറ്റുകള്‍ക്ക് 46ഉം റിപ്പബ്ലിക്കനുകള്‍ക്ക് 47ഉം സീറ്റ് ലഭിച്ചു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അമ്പരപ്പിച്ചു കൊണ്ട് സെനറ്റിന്റെ നിയന്ത്രണത്തില്‍ അതീവ നിര്‍ണായകമാമാവുന്ന പെന്‍സില്‍വേനിയ സീറ്റ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. ഡൊണള്‍ഡ് ട്രംപിന്റെ സ്വന്തം സ്ഥാനാര്‍ഥി ഡോ. മെഹമേത് ഓസിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥി ജോണ്‍ ഫെറ്റര്‍മാന്‍ ജയിച്ചു കയറിയത്.

ടെക്‌സാസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് വിജയിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി ബെറ്റൊ ഒ റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 1994 മുതല്‍ ഇതുവരെ ഒരു ഡെമോക്രാറ്റിക് ഗവര്‍ണറെ പോലും തെരഞ്ഞെടുക്കാതിരുന്ന പ്രദേശമാണ് ടെക്‌സാസ്. 

ഫ്‌ലോറിഡയില് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ വിജയിച്ചു. ഡെമോക്രാറ്റിക് എതിരാളിയും മുന്‍ ഗവര്‍ണറുമായ ചാര്‍ളി ക്രിസ്റ്റിനെതിരെ അനായാസ ജയമാണ് റോണ്‍ നേടിയത്. ഇതോടെ 2024ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സാധ്യത കൂടി. ഒഹായോയില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജോണ്‍ ഡിവൈന്‍ വിജയിച്ചു.

ഡെമോക്രാറ്റിക് ടിക്കറ്റില്‍ മല്‍സരിച്ച ഇന്ത്യന്‍ വംശജയായ അരുണ മില്ലര്‍ മേരിലാന്‍ഡ് ലഫ്. ഗവര്‍ണറായി ജയിച്ച് പുതിയ ചരിത്രം കുറിച്ചു.
36 സംസ്ഥാന ഗവര്‍ണര്‍മാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com