സ്കൂളിൽ പോയി പഠിച്ചേ തീരൂ!; ജീവൻ പണയം വെച്ച് കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടക്കുന്ന പെൺകുട്ടി - വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2022 11:49 AM |
Last Updated: 10th November 2022 11:49 AM | A+A A- |

അപകടകരമായ രീതിയില്‍ പുഴ മുറിച്ചു കടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം
പാലമില്ലാത്തതിനാൽ തോണി കടന്നും ഒരുപാട് കിലോമീറ്റർ കറങ്ങിയും സ്കൂളിൽ പോകുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോണിയുടെയോ പാലത്തിന്റെയോ സഹായമില്ലാതെ, കാൽനടയായി അപകടകരമായ രീതിയിൽ പുഴ മുറിച്ചുകടക്കുന്ന മനസിനെ അലോസരപ്പെടുത്തുന്ന ചില ദൃശ്യങ്ങൾ അധികൃതർക്ക് നേരെ പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ശക്തമായ കുത്തൊഴുക്കുള്ള പുഴ അതിസാഹസികമായി മുറിച്ചു കടക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
സ്കൂളിലേക്ക് പോകാനായി സിപ്പ് ലൈൻ ഉപയോഗിച്ചാണ് പെൺകുട്ടിയുടെ സാഹസികത. സ്കൂളിലെത്താൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് പെൺകുട്ടിയ്ക്ക് ഈ അപകടകരമായ വഴി തെരഞ്ഞെടുക്കേണ്ടി വന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പെൺകുട്ടി അപകടകരമായ പാത മുറിച്ചുകടക്കുന്നത്.
സ്‌കൂൾ യൂണിഫോമിലുള്ള ഒരു പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. സ്‌കൂൾബാഗും പുറത്തുതൂക്കിയിട്ടുണ്ട്. എന്നാൽ കുട്ടിക്കു മുന്നിൽ കുത്തിയൊഴുകുന്ന പുഴയാണ്. പുഴ കടക്കാൻ പാലമില്ല. പുഴയുടെ ഇരുകരകളെയും ബന്ധിച്ച് ഒരു കയർ കെട്ടിയിട്ടുണ്ട്. കയറിൽ ഒരു വല കെട്ടിയിട്ടുണ്ട്. വലയിൽ തൂങ്ങിപ്പിടിച്ച് കുട്ടി പുഴ കടക്കുകയാണ്. മറുകരയിൽ മറ്റൊരു കുട്ടിയും നിൽക്കുണ്ട്. ആ കുട്ടി അപകടകരമായ ഇതേ രീതിയിൽ ആദ്യം പുഴ കടന്നതാകണം. അദ്ഭുതത്തേക്കാളേറെ ആശങ്കയോടുകൂടി മാത്രമേ ഈ ദൃശ്യം കണ്ടിരിക്കാനാവൂ.
We are very fortunate to live in a country where access to education is reasonably available to most.
— Vala Afshar (@ValaAfshar) November 1, 2022
In some parts of the world, children will risk their lives just to get to school. pic.twitter.com/oBSvsnDWjd
പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ചും മേന്മ പറയുന്ന ഒരു ലോകത്തുതന്നെയാണ് ഇതു നടക്കുന്നത് എന്നതാണ് യാഥാർഥ്യം. വിദ്യാഭ്യാസം ഏതാണ്ടെല്ലാവർക്കും ലഭിക്കുന്ന ഒരു ലോകത്ത് ജീവിക്കാൻ കഴിഞ്ഞതിനാൽ നമ്മൾ ഭാഗ്യവാൻമാരാണ്. വിഡിയോ പങ്കുവച്ചുകൊണ്ട് അഫ്ഷർ എഴുതുന്നു. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്;ലോക റെക്കോര്‍ഡ് കുറിച്ച് 50കാരി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ