വെള്ളത്തില്‍ രണ്ടു മുതലകള്‍ക്ക് നടുവില്‍; ധീരമായി പോരാടി സീബ്ര- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 15th November 2022 08:09 PM |
Last Updated: 15th November 2022 08:09 PM | A+A A- |

മുതലയോട് പോരാടുന്ന സീബ്രയുടെ ദൃശ്യം
വെള്ളത്തില്‍ മുതലയുടെ മുന്നില്‍ ചീറ്റയ്ക്ക് പോലും രക്ഷയില്ല. വെള്ളത്തില്‍ സിംഹത്തിന് പോലും മുതലയുമായി ഏറ്റുമുട്ടാന്‍ ഭയമാണ്. ഇപ്പോള്‍ രണ്ടുമുതലകളോട് ധീരമായി പോരാടുന്ന സീബ്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. രണ്ടു മുതലകള്‍ക്ക് ഇടയിലാണ് സീബ്ര. ജീവന് വേണ്ടി കടുത്ത പോരാട്ടാണ് സീബ്ര കാഴ്ച വെയ്ക്കുന്നത്. ആക്രമിക്കാന്‍ വന്ന മുതലയുടെ വായില്‍ സീബ്ര കടിച്ചുപിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ തൊട്ടടുത്തുള്ള രണ്ടാമത്തെ മുതലയോടും സീബ്ര പോരാടുന്നുണ്ട്. ആരെയും വിലകുറച്ച് കാണരുതെന്ന മുന്നറിയിപ്പോടെയാണ് സാമ്രാട്ട് ഗൗഡ വീഡിയോ പങ്കുവെച്ചത്.
Don't underestimate anyone.. pic.twitter.com/30QJFCFWgz
— Dr.Samrat Gowda IFS (@IfsSamrat) November 15, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉറങ്ങുന്നതിനിടെ യുവതിയുടെ വായില്‍ നാലടി നീളമുള്ള പാമ്പ്, ഒടുവില്‍- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ