'മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്'; നാസയുടെ ആര്‍ട്ടിമിസ് വിക്ഷേപണം വിജയം, പ്രതീക്ഷയോടെ ശാസ്ത്രലോകം - വീഡിയോ

മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്ന നിലയില്‍ അമേരിക്കന്‍ ബഹിരാകാശഗവേഷണ ഏജന്‍സിയായ നാസ ആര്‍ട്ടിമിസ് റോക്കറ്റ് വിക്ഷേപിച്ചു
ആര്‍ട്ടിമിസ് വിക്ഷേപണത്തിന്റെ ദൃശ്യം, IMAGE CREDIT: NASA
ആര്‍ട്ടിമിസ് വിക്ഷേപണത്തിന്റെ ദൃശ്യം, IMAGE CREDIT: NASA

ന്യൂയോര്‍ക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്ന നിലയില്‍ അമേരിക്കന്‍ ബഹിരാകാശഗവേഷണ ഏജന്‍സിയായ നാസ ആര്‍ട്ടിമിസ് റോക്കറ്റ് വിക്ഷേപിച്ചു. അമേരിക്ക നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തിയാര്‍ന്ന റോക്കറ്റാണിത്. 

ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് പുലര്‍ച്ചയാണ് ആര്‍ട്ടിമിസ് വിക്ഷേപിച്ചത്. ചാന്ദ്ര ഗവേഷണത്തിനായി ആളില്ലാ ക്യാപ്‌സൂളിനെയും വഹിച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. 50 വര്‍ഷം മുന്‍പ് അപ്പോളോ ബഹിരാകാശ വാഹനത്തിലാണ് മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത്. 

മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് 50 വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ വീണ്ടും മനുഷ്യനെ അവിടെ എത്തിക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. ഈ പതിറ്റാണ്ടില്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നാസയുടെ പ്രവര്‍ത്തനം. ഇതിന്റെ തുടക്കമായ ആര്‍ട്ടിമിസ് വണ്‍ ദൗത്യത്തില്‍ സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് നടത്തുന്നത്. 

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതിന് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പര്യാപ്തമാണോ എന്നതാണ് പരീക്ഷിക്കുന്നത്. ചന്ദ്രനെ വലംവെയ്ക്കുന്ന ഒറിയോണ്‍ ക്യാപ്‌സൂള്‍ ഏകദേശം 26 ദിവസത്തിനകം തിരിച്ചെത്തും. പാരച്യൂട്ടിന്റെ സഹായത്തോടെ പസഫിക് സമുദ്രത്തിലാണ് ബഹിരാകാശ വാഹനം ഇറക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com