ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'താക്കീത് ഒക്കെ കൈയിൽ വച്ചാൽ മതി'- വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ

ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു

സോൾ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. അമേരിക്കയുടെ താക്കീത് അവ​ഗണിച്ചാണ് കിം ജോങ് ഉന്നിന്റെ കൊറിയ മിസൈൽ തൊടുത്തത്. കിഴക്കന്‍ തീരത്തെ വോന്‍സാന്‍ മേഖലയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 10.48നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്രത്തില്‍ പതിച്ചു. 

ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. വിക്ഷേപണത്തെ യുഎസും ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു.  

എ‌ട്ട് ദിവസത്തിനി‌ടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാം മിസൈല്‍ പരീക്ഷണമായിരുന്നു ഇന്നത്തേത്. അടുത്തിടെ കംബോ‍‍ഡിയയില്‍ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവായുധ പിന്തുണ ഉള്‍പ്പെടെ എല്ലാ സഹായവും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. 

എന്നാൽ ഈ നിലപാടിനെതിരെ ഉത്തര കൊറിയ രം​ഗത്തെത്തിയിരുന്നു. ഇത്തരം നടപടികളില്‍ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് മിസൈൽ പരീക്ഷണം. അഞ്ച് വര്‍ഷത്തിനു ശേഷം ഉത്തര കൊറിയ ആണവായുധ പരീക്ഷണത്തിന് മുതിരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വീണ്ടും മിസൈല്‍ വിക്ഷേപിച്ചിരിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com