കോഴിയെ മുന്നില്‍ നിര്‍ത്തി 'ട്രാപ്പ്'; ചെന്നുവീണ് കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 11:38 AM  |  

Last Updated: 21st November 2022 11:38 AM  |   A+A-   |  

python

പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യം

 

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില പാമ്പുകളുടെ വീഡിയോകള്‍ കാണുമ്പോള്‍ തന്നെ ഭയം തോന്നാം. ഇപ്പോള്‍ ഒരു പെരുമ്പാമ്പിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇവിടെ കോഴിയെ കെട്ടിയിട്ട് പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. വെള്ളക്കെട്ടായ സ്ഥലത്താണ് കോഴിയെ കെട്ടിയിട്ടിരിക്കുന്നത്. കോഴിയുടെ പിന്നില്‍ ഒരു പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്.

കോഴിയെ കണ്ട് വെള്ളത്തിലൂടെ പെരുമ്പാമ്പ് കുതിച്ചെത്തി. പൈപ്പിലൂടെ കോഴിയെ ലക്ഷ്യമാക്കി നീങ്ങുന്ന സമയത്താണ് പെരുമ്പാമ്പ് കുടുങ്ങിയത്. 

 

'മനുഷ്യന്‍ പോലും തോറ്റുപോകും'; ട്രക്കിനെ കണ്ട് കുഴഞ്ഞുവീണ് ആടുകളുടെ 'അഭിനയം'- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ