കാബൂള്‍ ക്ലാസ്റൂം ബോംബാക്രമണം; കൊല്ലപ്പെട്ട 53ല്‍ 46 പെണ്‍കുട്ടികള്‍; യുഎന്‍

യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള പരീശിലന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ ക്ലാസ് മുറിയിലായിരുന്നു ചാവേര്‍ ആക്രമണം.
കാബൂളിലെ ക്ലാസ് റൂമിലുണ്ടായ ബോംബ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യം
കാബൂളിലെ ക്ലാസ് റൂമിലുണ്ടായ ബോംബ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യം

കാബൂള്‍: കഴിഞ്ഞ വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ക്ലാസ്‌റൂം ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 46 പേര്‍ പെണ്‍കുട്ടികളാണെന്ന് യുഎന്‍. കാബൂളിലെ ഷാഹിദ് മസാരി റോഡില്‍ പുല്‍ഇസുഖ്ത മേഖലയ്ക്ക് സമീപം കാജ് എജ്യൂക്കേഷന്‍ സെന്ററിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള പരീശിലന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ ക്ലാസ് മുറിയിലായിരുന്നു ചാവേര്‍ ആക്രമണം. സ്‌ഫോടനത്തില്‍ 110 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹസാര സമുദായത്തിലെ നിരവധി സ്ത്രീകള്‍ മാര്‍ച്ച് നടത്തിയിരുന്നു.

ബോംബാക്രമണത്തില്‍ മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com