3 പേര്‍ക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ 

അലൈന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
നൊബേല്‍ പുരസ്‌കാര ജേതാക്കള്‍
നൊബേല്‍ പുരസ്‌കാര ജേതാക്കള്‍

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. അലൈന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണം
കണക്കിലെടുത്താണ് പുരസ്‌കാരം. 

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്.

10 മില്യന്‍ സ്വീഡിഷ ്ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നോബല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയന്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com