124 കോടിക്ക് മുകളിൽ വിലയുള്ള വീട്; മുറ്റത്ത് അഞ്ചടി താഴ്ചയിൽ കാർ; കുഴിച്ചിട്ടത് 1990ൽ; ​ദുരൂഹത

കാറിനുള്ളിൽ കോൺ​ക്രീറ്റ് ചാക്കുകൾ കുത്തിനിറച്ച നിലയിലായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: ആഡംബര വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ ദുരൂഹത നീക്കാൻ ഇറങ്ങി പൊലീസ്. അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള സമ്പന്നരായ ആളുകൾ പാർക്കുന്ന ആതർട്ടനിലാണ് ഖനന വിദ​ഗ്ധർ കാർ കണ്ടെത്തിയത്. 

1990കളിലാണ് കാർ കുഴിച്ചിട്ടതെന്നാണ് പൊലീസ് നി​ഗമനം. കാറിനുള്ളിൽ കോൺ​ക്രീറ്റ് ചാക്കുകൾ കുത്തിനിറച്ച നിലയിലായിരുന്നു. നാല്, അഞ്ച് അടി താഴ്ചയിലാണ് കാർ കുഴിച്ചിട്ടിരുന്നത്. വിശാലമായ വീടും വസ്തുവകകളും കൂടി ഏതാണ്ട് 124 കോടിയ്ക്ക് മുകളിൽ വിലയുണ്ട്.

കടാവർ നായ്ക്കൾ മനുഷ്യാവശിഷ്ടങ്ങളെക്കുറിച്ച് സൂചനകൾ നൽകിയെങ്കിലും കാർ കണ്ടെടുത്ത് 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും അത്തരത്തിലുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്ന് ആതർട്ടൻ പൊലീസ് വ്യക്തമാക്കി. 

നിലവിലുള്ള ഉടമകൾ 1990ലാണ് വീട് വാങ്ങിയത്. ഇവർ വാങ്ങും മുൻപേ കാർ കുഴിച്ചിട്ടിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com