ലോറിയൽ ഉൽപ്പന്നങ്ങൾ കൊണ്ട് മുടി സ്‌ട്രെയിറ്റ് ചെയ്തു; ഗർഭാശയ അർബുദം ബാധിച്ചെന്ന് യുവതി, കേസ്

അർബുദം ബാധിച്ച് ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നെന്ന് പരാതിക്കാരി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: പ്രമുഖ ‌കോസ്മറ്റിക് ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം കാൻസർ ബാധിച്ചെന്ന് യുവതിയുടെ പരാതി. ലോറിയൽ യുഎസ്എയുടെ കെമിക്കൽ ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഗർഭാശയ അർബുദം ബാധിച്ചെന്നാണ് ആരോപണം. കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തതായി യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. 

20വർഷത്തോളമായി ലോറിയൽ ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ചതിനെതുടർന്ന് ഗർഭാശയ അർബുദം ബാധിച്ച് ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നെന്ന് പരാതിക്കാരിയായ ജെന്നി മിച്ചൽ പറഞ്ഞു. അതേസമയം സംഭവത്തിൽ ലോറിയിൽ കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കെമിക്കൽ ഹെയർ സ്‌ട്രെയ്റ്റനിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഗർഭാശയ കാൻസറും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ഒരു പഠനം നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകമാണ് ഇത്തരത്തിലൊരു പരാതി ഉയരുന്നത്. വർഷത്തിൽ നാല് തവണയിലധികം ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്ന സ്ത്രീകൾക്ക് ​ഗർഭാശയ അർബുദ സാധ്യത മറ്റ് സ്ത്രീകളേക്കാൾ ഇരട്ടിയിലധികമായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com