അമേരിക്കയിൽ ഹൈസ്‌കൂളിന് നേരെ വെടിവയ്പ്പ്; അക്രമിയടക്കം മൂന്ന് പേർ മരിച്ചു 

അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൺ: അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അക്രമിയടക്കം മൂന്ന് പേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് പേര്‍ക്ക് പരുക്കേറ്റു. 

സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈസ്‌കൂളിലേക്ക് രാവിലെ പൊലീസ് എത്തുമ്പോൾ അക്രമിയുണ്ടെന്ന് അലറി പരിഭ്രാന്തരായി ഓടുകയായിരുന്നു കുട്ടികൾ. ആക്രമണത്തിൽ ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അക്രമിയും ഒരു പെൺകുട്ടിയും ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

നൂറുകണക്കിന് കുട്ടികൾ ആക്രമണത്തിന്റെ ഞെട്ടലിലാണെന്നും മാനസികമായി തകർന്നെന്നും പൊലീസ് പറഞ്ഞു. അക്രമിയുടെ പേരോ മറ്റു വിവരങ്ങളൊ പുറത്തുവിട്ടിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com