സ്ത്രീയെ ജീവനോടെ വിഴുങ്ങി 22 അടിനീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്

റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.
സ്ത്രീയെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പ്‌
സ്ത്രീയെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പ്‌

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 54കാരിയെ 22 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

കാട്ടിലേക്ക് പോയ ജഹ്‌റയെ വെള്ളിയാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശ വാസികള്‍ തിരിച്ചല്‍ നടത്തിയെങ്കിലും സ്ത്രീയുടെ ചെരുപ്പും ശിരോവസ്ത്രവും ജാക്കറ്റും കത്തിയും മാത്രമാണ് കണ്ടെത്താനായത്.

പിറ്റേദിവസം വീണ്ടും നടത്തിയ തിരച്ചിലിലാണ് വയറുവീര്‍ത്ത് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പ് സ്ത്രീയെ കടിച്ച ശേഷം വിഴുങ്ങിയതാവാം എന്നാണ് അനുമാനം. ഈ കൂറ്റന്‍ പെരുമ്പാമ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അപ്  ലേഡ് ചെയ്തിട്ടുണ്ട്. 

സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയര്‍ കീറി പരിശോധിക്കുകയും ജഹ്‌റയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ കാട്ടില്‍ ഇനിയും ഭീമന്‍ പെരുമ്പാമ്പുകള്‍ ഉണ്ടാവുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com