കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണുന്നു; ഇത് ഹൃദയങ്ങളെ ദുര്‍ബലമാക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ 

കന്യാസ്ത്രീകളും വൈദീകരും അശ്ലീല വീഡിയോകള്‍ കാണരുത് എന്ന ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ

റോം: കന്യാസ്ത്രീകളും വൈദീകരും അശ്ലീല വീഡിയോകള്‍ കാണരുത് എന്ന ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ. 

കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണുന്നു. പോണോഗ്രാഫി എന്ന ദുര്‍മാര്‍ഗത്തിലൂടെ ഒരുപാട് പേര്‍ സഞ്ചരിക്കുന്നു. വൈദികരും കന്യാസ്ത്രീകളും അതില്‍ ഉള്‍പ്പെടുന്നു. വൈദീകരുടെ ഹൃദയങ്ങളെ ദുര്‍ബലമാക്കും. ഇതിലൂടെയാണ് പിശാച് നമുക്കുള്ളില്‍ പ്രവേശിക്കുന്നത്. പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണരുത്. നിങ്ങളുടെ കയ്യിലള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ മായ്ച്ചു കളയുക, മാര്‍പാപ്പ പറഞ്ഞു. 

കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. എല്ലാ പോണോഗ്രാഫിയേയും കുറിച്ചാണ്. സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതായും അദ്ദേഹം പറഞ്ഞു. 

സ്ത്രീപുരുഷന്മാരുടെ അന്തസിന് മേലുള്ള ആക്രമണം എന്നാണ് ഈ വര്‍ഷം ജൂണില്‍ പോണോഗ്രാഫിയെ കുറിച്ച് മാര്‍പാപ്പ പറഞ്ഞത്. പോണോഗ്രാഫി പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയായി പ്രഖ്യാപിക്കണം എന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com