ഞൊടിയിടയില്‍ അകത്താക്കിയത് വിഷമുള്ള എട്ടു കടല്‍ പാമ്പുകളെ; ഡോള്‍ഫിന്റെ ഭക്ഷണരീതി കണ്ട് ഞെട്ടല്‍- വീഡിയോ  

കടലിലെ ഖനികള്‍  കണ്ടെത്തി കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാന്‍ അമേരിക്കന്‍ നേവി പ്രത്യേക പരിശീലനം നല്‍കിയ ഡോള്‍ഫിനുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്
കടല്‍ പാമ്പുകളെ ഭക്ഷിക്കുന്ന ഡോള്‍ഫിന്റെ ദൃശ്യം
കടല്‍ പാമ്പുകളെ ഭക്ഷിക്കുന്ന ഡോള്‍ഫിന്റെ ദൃശ്യം

ഗ്രവിഷമുള്ള കടല്‍ പാമ്പുകളെ ഡോള്‍ഫിന്‍ നിസാരമായി ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഡോള്‍ഫിനുകളുടെ ഭക്ഷണരീതിയെക്കുറിച്ച് പഠിക്കാനായി നടത്തിയ നിരീക്ഷണത്തിലാണ് അത്യപൂര്‍വ്വ കണ്ടെത്തല്‍.

കടലിലെ ഖനികള്‍  കണ്ടെത്തി കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാന്‍ അമേരിക്കന്‍ നേവി പ്രത്യേക പരിശീലനം നല്‍കിയ ഡോള്‍ഫിനുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പുറംകടലില്‍ നീന്തി അപകടം പതിയിരിക്കുന്ന മേഖലകളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതില്‍ വിദഗ്ധരാണ് ഈ ഡോള്‍ഫിനുകള്‍. ബോട്ടില്‍നോസ് ഇനത്തില്‍പ്പെട്ട ഡോള്‍ഫിനുകളെയാണ് പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തത്.

യെല്ലോ ബെല്ലീഡ്  ഇനത്തില്‍പ്പെട്ട കടല്‍ പാമ്പുകളെയാണ് ഡോള്‍ഫിനുകളിലൊന്ന് അനായാസമായി ഭക്ഷിക്കുന്നത്. ഇത് അപ്രതീക്ഷിതമായ  കാഴ്ചയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഡോള്‍ഫിന്‍ ഇര പിടിക്കുന്നതിന്റെ വിഡിയോയും പകര്‍ത്തിയിട്ടുണ്ട്. കടല്‍ പാമ്പുകള്‍ക്ക് പിന്നാലെ ഡോള്‍ഫിനുകള്‍ പായുന്നത് മുന്‍പും നിരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അവയിലൊന്നിനെ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിച്ചത്. 

വിഷമുള്ള എട്ട് യെല്ലോ ബെല്ലീഡ് കടല്‍ പാമ്പുകളെയാണ് ഡോള്‍ഫിനുകളിലൊന്ന് അകത്താക്കിയത്. ഡോള്‍ഫിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക തോന്നിയെങ്കിലും പാമ്പിനെ ഭക്ഷിച്ച് ഏറെനേരത്തിന് ശേഷവും ഡോള്‍ഫിന് ആരോഗ്യപ്രശ്ങ്ങളൊന്നും ഉണ്ടായില്ലെന്നും ഗവേഷകര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com