അന്ത്യയാത്രയ്ക്ക് ലോകം സാക്ഷിയായി; എലിസബത്ത് രാജ്ഞി ഇനി ഓര്‍മ

ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ ആബയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വെല്ലിംഗ്ടണ്‍ ആര്‍ക്കിലായിരുന്നു സംസ്‌കാരം
എലിസബത്ത് രാജ്ഞിയുടെ മൃതദേഹപേടകം വഹിച്ച് നീങ്ങുന്ന സംഘം, എഎഫ്പി
എലിസബത്ത് രാജ്ഞിയുടെ മൃതദേഹപേടകം വഹിച്ച് നീങ്ങുന്ന സംഘം, എഎഫ്പി

ലണ്ടന്‍:  എലിസബത്ത് രാജ്ഞി ഇനി ദീപ്ത സ്മരണ. അധികാര സിംഹാസനത്തില്‍ ഏഴ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്രയും ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത മറ്റൊരേടായി മാറി.

ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ ആബയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വെല്ലിംഗ്ടണ്‍ ആര്‍ക്കിലായിരുന്നു സംസ്‌കാരം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ യു കെ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഉപയോഗിച്ച അതേ സൈനികവാഹനമാണ് എലിസബത്ത് രാജ്ഞിയുടെ മൃതദേഹപേടകവും വഹിച്ചത്.

പാലസ് യാഡില്‍ നിന്നും ബ്രിട്ടീഷ് നാവികസേനയുടെ അകമ്പടിയോടെയാണ് മൃതദേഹ പേടകം  വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ എത്തിച്ചത്. യുഎസ് പ്രസിഡന്റ് ജോബൈഡനും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ലോക നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഒരു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം രാജകുടുംബാംഗങ്ങളുടെ അകമ്പടിയോടെ മൃതദേഹം വെല്ലിങ്ടണ്‍ ആര്‍ക്കിലേക്ക് കൊണ്ടുപോയി.10 ലക്ഷം ജനങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ചാള്‍സ് മൂന്നാമന്റെ അമ്മയായ എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com