നിറയെ യാത്രക്കാര്‍, സഫാരി വാഹനത്തിന് മുകളിലേക്ക് ചാടിക്കയറി ചീറ്റ; ഒടുവില്‍- വീഡിയോ 

ആഫ്രിക്കയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരികളുടെ ദൃശ്യമാണിത്
വാഹനത്തിന് മുകളില്‍ കയറിയ ചീറ്റയുടെ ദൃശ്യം
വാഹനത്തിന് മുകളില്‍ കയറിയ ചീറ്റയുടെ ദൃശ്യം

കാട്ടിലേക്ക് യാത്ര നടത്തുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും പാടില്ല എന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്. വന്യമൃഗങ്ങളുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും മറ്റും ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

ആഫ്രിക്കയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരികളുടെ ദൃശ്യമാണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ക്ലെമെന്റ് ബെന്‍ ആണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്. സഫാരി വാഹനത്തില്‍ കാഴ്ചകാണാനിറങ്ങിയ ഇവരുടെ വാഹനത്തിനു മുകളിലേക്ക് പെട്ടെന്നാണ് ഒരു ചീറ്റ ചാടിക്കയറിയത്. ചീറ്റ ഉടന്‍തന്നെ വിശ്രമിക്കാനായി വാഹനത്തിന്റെ സണ്‍റൂഫിനടിയില്‍ കിടന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്നെങ്കിലും ചീറ്റയുടെ ചിത്രങ്ങള്‍ അവിടെത്തന്നെയിരുന്ന് പകര്‍ത്തി. 

അതിനിടെ, മുന്‍സീറ്റിലിരുന്നയാള്‍ പെട്ടെന്ന് പിന്നിലേക്ക് കയറി ചീറ്റയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചീറ്റ മുരളുന്നതും കേള്‍ക്കാമായിരുന്നു. നിലവില്‍ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇത്രയടുത്ത് നിന്ന് വന്യമൃഗത്തിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ഇയാളുടെ പ്രവൃത്തി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com