യുഎഇയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. സ്‌കൂളില്‍ അടക്കം മിക്കയിടങ്ങളിലും മാസ്‌ക് ഒഴിവാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. സ്‌കൂളില്‍ അടക്കം മിക്കയിടങ്ങളിലും മാസ്‌ക് ഒഴിവാക്കി. എന്നാല്‍, പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണം. പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. സെപ്തംബര്‍ 28 മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരുക. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്.

പിസിആര്‍ ടെസ്റ്റെടുക്കുമ്പോള്‍ ഗ്രീന്‍പാസിന്റെ കാലാവധി 30 ദിവസമായി വര്‍ധിപ്പിച്ചു. കോവിഡ് ബാധിതര്‍ക്ക് അഞ്ച് ദിവസം മാത്രം ക്വാറന്റൈന്‍ മതി. ഭക്ഷണം വിതരണം ചെയ്യുന്നവരും, രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിക്കണം. സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല.

വിമാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമില്ല. എന്നാല്‍, വിമാന കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരമാനമെടുക്കാം. നേരത്തെ പൊതുസ്ഥലങ്ങളില്‍ മാസ്‌കിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 1000 ദിവസം തികഞ്ഞ ദിനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com