

റിയാദ്: സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമനെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് ഉത്തരവ് ഇറക്കിയത്.
മന്ത്രിസഭ പുനഃസംഘടനയെ തുടർന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് സൗദി കിരീടാവകാശി എത്തിയത്. പ്രതിരോധ സഹമന്ത്രി ബിൻ സൽമാൻ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി യൂസഫ് ബിന്ഡ അബ്ദുള്ള അൽ ബെന്യാനെയും നിയമിച്ചു.
ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽ ഉതൈബിയെയും നിയമിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും മന്ത്രിസഭ യോഗങ്ങൾ തുടർന്ന് നടക്കുക. മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates