ഒഴുകിയെത്തിയത് ആയിരങ്ങള്‍; യൂട്യൂബറുടെ പരിപാടിയില്‍ കൗമാരക്കാരുടെ അഴിഞ്ഞാട്ടം, കാഴ്ചക്കാരായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2023 11:32 AM  |  

Last Updated: 05th August 2023 11:38 AM  |   A+A-   |  

kai_cenat

കൈ സെനറ്റ്, കൈ ആരാധകർ/ വിഡിയോ സ്ക്രീൻ ഷോട്ട്

 

ന്യൂയോർക്ക്: സോഷ്യൽമീഡിയ ലൈവ് സ്ട്രീമർ കൈ ചാർലോ സെനറ്റ് യൂണിയൻ സ്‌ക്വയറിൽ സംഘടിപ്പിച്ച ​'ഗീവ്‌എവേ' പരിപാടിക്കിടെ സംഘർഷം. സൗജന്യമായി സമ്മാനങ്ങൾ നൽകുന്നുവെന്ന് യൂട്യൂബറും ലൈവ് സ്ട്രീമറുമായ കൈ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ന്യൂയോർക്ക് യൂണിയൻ സ്‌ക്വയർ പരിസരത്ത് തടച്ചുകൂടിയത്. 

അതിനിടെ കൈ ആരാധകർ വാഹനങ്ങളുടെ മുകളിൽ കയറി നൃത്തം ചെയ്തും കസേരകൾ തകർത്തതും സംഘർഷത്തിനിടയാക്കി. പൊലീസ് ബാരിക്കേഡ് വെച്ച് ആളുകളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം തുടർന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വാഹനങ്ങൾ നശിപ്പിച്ചു. വേണ്ട മുൻകരുതലുകൾ ഇല്ലാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കലാപത്തെ പ്രേരിപ്പിച്ചതിന് 21കാരനായ കൈ സെനറ്റിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി  പ്രചരിക്കുന്നുണ്ട്. 

വെള്ളിയാഴ്‌ച വൈകുന്നേരം നാല് മണിക്കാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഉച്ചയ്‌ക്ക് 1.30 മുതൽ ആളുകൾ വരാൻ തുടങ്ങി. മൂന്ന് മണിയോടെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുകയും പിന്നീട് സാഹചര്യം സംഘർഷഭരിതമാവുകയായിരുന്നു. 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.യൂട്യൂബിലും ട്വിച്ച് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലുമായി ലക്ഷക്കണക്കിന് ആരാധകരണ് കൈക്കുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഐഎസ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ നേതാവിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ