ഇരട്ടത്തലയുള്ള പാമ്പിന്‍ കുഞ്ഞ്- വൈറല്‍ വീഡിയോ 

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
ഇരട്ടത്തലയുള്ള പാമ്പിന്‍ കുഞ്ഞിന്റെ അപൂര്‍വ്വ ദൃശ്യം
ഇരട്ടത്തലയുള്ള പാമ്പിന്‍ കുഞ്ഞിന്റെ അപൂര്‍വ്വ ദൃശ്യം
Updated on
1 min read

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇരട്ടത്തലയുള്ള പാമ്പിന്റെ വീഡിയോകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

യുകെയിലെ ഒരു പെറ്റ് സ്റ്റോറില്‍ മുട്ട വിരിഞ്ഞുണ്ടായ പാമ്പിന്‍ കുഞ്ഞുങ്ങളില്‍ ഒന്നിനാണ് ഇരട്ടത്തലയുള്ളത്. ഈ അപൂര്‍വ്വ ഇരട്ടത്തലയന്‍ പാമ്പിന്‍ കുഞ്ഞിന്റെ ദൃശ്യങ്ങള്‍ കടയിലെ ജീവനക്കാര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വെസ്റ്റേണ്‍ ഹോഗ്‌നോസ് ഇനത്തില്‍ പെട്ട ഈ പാമ്പിന്‍ കുഞ്ഞ് കഴിഞ്ഞ മാസമാണ് മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. എക്സെറ്ററിലെ എക്സെറ്റര്‍ എക്സോട്ടിക്സ് എന്ന മൃഗ സ്റ്റോറിലാണ് ഈ അപൂര്‍വ്വ സംഭവം ഉണ്ടായത്.

 പാശ്ചാത്യ ഹോഗ്നോസ് ഇനത്തില്‍പ്പെട്ട പാമ്പാണ് ഇതൊന്നും യാതൊരു വിധത്തിലുള്ള അപകടങ്ങളും കൂടാതെയായിരുന്നു ഈ പാമ്പിന്‍ കുഞ്ഞിന്റെ ജനനമെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ജനന ശേഷം അതിന്റെ പുറംതൊലി അനായാസം ഉരിഞ്ഞ് പോയതായും ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നുമില്ലെന്നും അവര്‍ എഴുതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com