'അബദ്ധത്തില്‍ പറ്റിയതാണ്, ദുഃഖം രേഖപ്പെടുത്തുന്നു'; സ്വന്തം പൗരന്‍മാരായ ബന്ദികളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

ബന്ദികളാക്കിയവര്‍ ഭീഷണിയാകുമെന്ന് തെറ്റിദ്ധരിച്ചാണ് വധിച്ചതെന്ന് കരസേനയുടെ മുഖ്യ വക്താവ് റിയര്‍ എഡിഎം.
ഡാനിയേല്‍ ഹഗാരി/ ഫോട്ടോ: എഎഫ്പി
ഡാനിയേല്‍ ഹഗാരി/ ഫോട്ടോ: എഎഫ്പി

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ നടത്തിയ കരയുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യം അബദ്ധത്തില്‍ മൂന്ന് സ്വന്തം പൗരന്‍മാരായ ബന്ദികളെ വധിച്ചതില്‍ കുറ്റസമ്മതം നടത്തി ഇസ്രയേലി സൈനിക ഉദ്യോഗസ്ഥര്‍. ബന്ദികളാക്കിയവര്‍ ഭീഷണിയാകുമെന്ന് തെറ്റിദ്ധരിച്ചാണ് വധിച്ചതെന്ന് കരസേനയുടെ മുഖ്യ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരെ സൈന്യം രൂക്ഷമായ പോരാട്ടം നടത്തിയ ഷിജയ്യയിലെ ഗാസ സിറ്റി ഏരിയയിലാണ് അബദ്ധത്തില്‍ കൊലപ്പെടുത്തിയത്. 

യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നീ ഇസ്രയേലി ബന്ദികളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.

സംഭവത്തില്‍ സൈന്യം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണം നടത്തുകയും ചെയ്തുവെന്നും ഹഗാരി പറഞ്ഞു. സഹിക്കാനാവാത്ത ദുരന്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. കൊല്ലപ്പെട്ട ബന്ദികളായ മൂന്ന് പേരേയും ഇസ്രയേലിലെത്തിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കം ഒട്ടേറെ ഭീഷണികള്‍ നേരിട്ടിരുന്ന ഒരു പ്രദേശത്തുവെച്ചാണ് അബദ്ധത്തിലുള്ള വെടിവെയ്പ്പുണ്ടായതെന്ന് ഐഡിഎഫ് വാക്താവ് റിയര്‍ അഡ്മിറല്‍ റിയല്‍ ഹഗാരി പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com