

കുവൈറ്റ്: കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ (86) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുവൈറ്റിന്റെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ കൂടിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്.
1994 മുതല്‍ 2003 വരെ നാഷനല്‍ ഗാര്‍ഡ് ഉപമേധാവിയായിരുന്നു. 2006 വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന പദവി വഹിച്ചു. 2006 മുതല്‍ കിരീടാവകാശിയായി. ഇദ്ദേഹത്തെ ഡപ്യൂട്ടി അമീര്‍ ആക്കിയ ശേഷമാണു ഷെയ്ഖ് സബാഹ് യുഎസില്‍ ചികില്‍സയ്ക്കായി തിരിച്ചത്. രാജ്യചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ഷെയ്ഖ് നവാഫ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates