മരിച്ചത് ഇന്ത്യക്കാരടക്കം 72 പേർ; നേപ്പാളിലെ വിമാനാപകടത്തിന് കാരണം മാനുഷിക പിഴവ്; റിപ്പോർട്ട്

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാഠ്മണ്ഡു: ഈ വർഷമാദ്യം നേപ്പാളിലെ പൊഖാരയിലുണ്ടായ വിമാനാപകടം മാനുഷിക പിഴവു കൊണ്ടാണ് സംഭവിച്ചതെന്നു റിപ്പോർട്ട്. ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാരടക്കം 72 പേർ മരിച്ച അപകടമുണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. അഞ്ചം​ഗ അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് മനുഷ്യ സഹജ പിഴവാണ് അപകടത്തിനിടയാക്കിയതെന്നു വ്യക്തമാക്കുന്നത്. 

അപകടം നടന്ന ഉടനെ തന്നെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു. എട്ട് മാസവും മൂന്ന് ദിവസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. പൊഖാരയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് യെതി എയർലൈൻസിന്റെ 9എൻ-എഎൻസി എടിആർ-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീണത്. 

അഭിഷേക് കുശ്‍വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭാർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (26) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com