10 അടിയിലധികം വലുപ്പം, ഭീമൻ ആമ്പൽ ഇലകൾ വിരിയുന്ന വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ഇലകളുള്ള ആമ്പൽ ചെടി, വിക്ടോറിയ ബൊളിവിയാനയുടെ ഇലകൾ വിടരുന്നതിന്റെ ടൈം ലാപ്സ് വിഡിയോ കാണാം. 
വിക്ടോറിയ ബൊളിവിയാന/ ചിത്രം സ്ക്രീൻഷോട്ട്
വിക്ടോറിയ ബൊളിവിയാന/ ചിത്രം സ്ക്രീൻഷോട്ട്

മ്പൽ ചെടിയിൽ എന്ത് കൗതുകമെന്ന് ചിന്തിക്കുന്നവർ ഈ വീഡിയോ ഒന്നു കാണണേ. പത്തടിയിലേറെ വലുപ്പമുള്ള ഇലകൾ എന്നവെച്ചാൽ ഒരു അമേരിക്കൻ ചീങ്കണ്ണിയുടെ അത്രയും വലിപ്പം വരും. ലോകത്തിലെ ഏറ്റവും വലിയ ഇലകളുള്ള ആമ്പൽ ചെടി, വിക്ടോറിയ ബൊളിവിയാനയുടെ ഇലകൾ വിടരുന്നതിന്റെ ടൈം ലാപ്സ് വിഡിയോ കാണാം. 

ഏതാനും മാസങ്ങൾക്ക് മുൻപാണ് ശാസ്ത്ര ലോകം ഇവയെ കണ്ടെത്തുന്നത്. ഏറ്റവും വലുപ്പമുള്ള ആമ്പൽ ഇനം, ആമ്പൽ ഇലകളിലെ ഏറ്റവും വലുത്, വിഭജിക്കപ്പെടാത്ത രൂപത്തിലുള്ള ഏറ്റവും വലിയ ഇല എന്നിങ്ങനെ  മൂന്ന് ലോക റെക്കോഡ് ആണ് വിക്ടോറിയ ബൊളിവിയാന എന്ന ഈ ആമ്പൽ ചെടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഇവയുടെ ഇലകളുടെ അഗ്രഭാഗം മുകളിലേക്ക് മടങ്ങി നിൽക്കുന്ന രൂപത്തിലാണ്. ഈ മടക്കുകൾ നിവർത്തിയാൽ ഒരു ഇലയുടെ ശരാശരി വലിപ്പം 81.3 ചതുരശ്ര അടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബൊളീവിയയാണ് വിക്ടോറിയ ബൊളിവിയാനയുടെ സ്വദേശമെങ്കിലും ലണ്ടനിലെ ക്യൂ ഗാർഡനിൽ വച്ചാണ് ശാസ്ത്ര ലോകത്തേക്ക് വിക്ടോറിയ ബോളിവിയാനയുടെ പേര് എഴുതിച്ചേർക്കപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com