തുർക്കിയിൽ നിന്നും പ്രത്യാശയുടെ ഒരു ചിത്രം; 'ഞങ്ങൾ ഉണ്ട് കൂടെ', കണ്ണീരോടെ കവിളിൽ ഉമ്മവെച്ച് അവർ മടങ്ങി

ദുരന്തഭൂമിയിൽ നിന്നും വൈറലാകുന്ന പ്രത്യാശയുടെ ചിത്രം.
തുർക്കിയിൽ നിന്നും പ്രത്യാശയുടെ ഒരു ചിത്രം/ ചിത്രം ട്വിറ്റർ
തുർക്കിയിൽ നിന്നും പ്രത്യാശയുടെ ഒരു ചിത്രം/ ചിത്രം ട്വിറ്റർ

ണ്ണീരു മായാതെ തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾ ദുരന്ത ഭൂമിയിൽ ഉറ്റവർക്കായി തെരച്ചിൽ നടത്തുമ്പോൾ അവർക്കൊപ്പം ഇന്ത്യൻ സൈന്യവുമുണ്ട്. അടിയന്തര വൈദ്യസഹായത്തിനും മൊബൈൽ ആശുപത്രി സൗകര്യമൊരുക്കിയും ദുരന്തഭൂമിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുമായി ഓപ്പറേഷൻ ദോസ്ത്തിന്റെ ഭാ​ഗമായി ഒരു സംഘം ഇന്ത്യൻ സേന ദുരന്തബാധിത പ്രദേശത്ത് സജീവമാണ്. ദുരന്തഭൂമിയിൽ നിന്നും വരുന്ന ഓരോ കാഴ്ചയും കണ്ണുനയയിപ്പിക്കുന്നതാണ്. അതിനിടെയിൽ വന്ന ഒരു പ്രത്യാശയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
 

തുർക്കിയിൽ ദുരന്തനിവാരണ ദൗത്യത്തിൽ പ്രവർത്തിക്കുന്ന ഒരു വനിത ഉദ്യോഗസ്ഥയ്ക്ക് തുർക്കി സ്വദേശിയായ ഒരു സ്‌ത്രീ കവിളിൽ സ്‌നേഹ ചുംബനം നൽകുന്നതാണ് ചിത്രത്തിൽ. അഡിഷണൽ ഡയറക്‌ട്രേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫൊർമേഷൻ (എഡിജി പിഐ)യുടെ ട്വിറ്റർ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

'ഞങ്ങൾ കരുതുന്നു' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുർക്കിയിലെ ഇന്ത്യൻ സംഘത്തെ പ്രശംസിച്ച് നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. 'മനുഷ്യത്വമാണ് ഏറ്റവും വലിയ മതം. സത്യമാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ കാതലെന്നുമാണ് ഒരാൾ ചിത്രത്തിന് താഴെ ട്വിറ്ററിൽ കമന്റു ചെയ്‌തത്. അതേസമയം തിങ്കളാഴ്ച പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രതയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. 17,674 പേർ തുർക്കിയിൽ മാത്രം മരിച്ചു. സിറിയയിൽ 3,377 പേർ മരിച്ചതായുമാണ് ഔദ്യോ​ഗിക റിപ്പോർട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com