സ്‌ഫോടകവസ്തുക്കളുമായി യുവാവ് സ്വിസ് പാര്‍ലമെന്റ് വളപ്പില്‍; അറസ്റ്റ്; ആളുകളെ ഒഴിപ്പിച്ച് പരിശോധന

ബോംബ് ഭീഷണിയെ തുടർന്ന് പാർലമെന്റ് കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു
സ്വിറ്റ്സർലാൻഡ് പാർലമെന്റ്
സ്വിറ്റ്സർലാൻഡ് പാർലമെന്റ്

ബേൺ: സ്വിറ്റ്സർലാൻഡ് തലസ്ഥാന ന​ഗരത്തിൽ പാർലമെന്റിന് സമീപം സ്‌ഫോടക വസ്‌തുക്കളുമായി എത്തി പരിഭ്രാന്തിപരത്തിയ യുവാവ് അറസ്റ്റിൽ. . പാർലമെന്റ് കെട്ടിടമടക്കം സ്ഥിതി ചെയ്യുന്ന ഫെഡറൽ പാലസ് പ്രദേശത്ത് സംശയാസ്പദമായി  ഒരു യുവാവിനെ കണ്ടെത്തിയെന്നും ഇയാളിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയെന്നും സുരക്ഷാ ജീവനക്കാർ അറിയിച്ചു.

ബുണ്ടസ്പ്ലാറ്റ്സ് വരെ കാറിലെത്തിയ ഇയാൾ ബുള്ളറ്റ് പ്രൂഫ് കോട്ട് ധരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

തുടർന്ന് പാർലമെന്റ് കെട്ടിടമടക്കം സമീപത്തെ എല്ലാ കെട്ടിടങ്ങളും പൊലീസ് എത്തി ഒഴിപ്പിച്ചു. പൊലീസ് നായയേയും ഉപയോ​ഗിച്ച്  പ്രദേശം പരിശോധിച്ചു. ഇയാളുടെ മനസികനിലയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com