ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; നേപ്പാള്‍ എംപിയുടെ അമ്മ മരിച്ചു; എംപിക്ക് സാരമായ പരിക്ക്

പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് യെര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു
എംപിയും അമ്മയും/ എഎന്‍ഐ
എംപിയും അമ്മയും/ എഎന്‍ഐ

മുംബൈ: ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ നേപ്പാള്‍ പാര്‍ലമെന്റ് അംഗത്തിന്റെ അമ്മ മരിച്ചു. നേപ്പാള്‍ എംപി ചന്ദ്ര ഭണ്ഡാരിയുടെ അമ്മ ഹരികല ഭണ്ഡാരിയാണ് മരിച്ചത്. പൊള്ളലേറ്റ എംപി ചന്ദ്ര ഭണ്ഡാരി ചികിത്സയിലാണ്. 

നേപ്പാളിലെ കീര്‍തിപൂര്‍ ബേണ്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹരികലയ്ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. എംപി ചന്ദ്ര ഭണ്ഡാരിക്ക് 25 ശതമാനത്തിലേറെയും പൊള്ളലേറ്റിട്ടുണ്ട്. 

പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹരികല മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com