പെരുമ്പാമ്പിനെ ഒന്നാകെ വിഴുങ്ങുന്ന രാജവെമ്പാല; ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 09:29 PM  |  

Last Updated: 20th February 2023 09:29 PM  |   A+A-   |  

COBRA

പെരുമ്പാമ്പിനെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യം

 

വളയെയും എലിയെയും പാമ്പ് വിഴുങ്ങുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ തന്നെക്കാള്‍ വലിപ്പം കൂടി പാമ്പിനെ വിഴുങ്ങുന്നത് കണ്ടാല്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

രാജവെമ്പാലകള്‍ മറ്റു പാമ്പുകളെ ഇരയാക്കാറുണ്ടെങ്കിലും പെരുമ്പാമ്പുകളെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത് അപൂര്‍വമാണ്. പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അതിനെ ഒന്നോടെ വിഴുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങിയത്. 

ദി റിയല്‍ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ആഹാരമാക്കിയത്. ലോകത്തില്‍ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകള്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ട ഭക്ഷണം. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുതലക്കൂട്ടത്തിന്റെ നടുവിൽ; രക്ഷപ്പെടാൻ യുവാവിന്റെ പെടാപ്പാട്- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ