ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസംഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2023 09:15 AM |
Last Updated: 26th February 2023 09:15 AM | A+A A- |

പുടിന്റെ പ്രസംഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം/ ചിത്രം ട്വിറ്റർ
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസംഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി. റഷ്യ-യുക്രൈൻ യുദ്ധവാർഷികത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌ത് പുടിൻ നടത്തിയ പ്രസംഗത്തെയാണ് മിഖായേൽ അബ്‌ദൽകിനി പരിഹസിച്ചത്.
യുക്രൈനെതിരെ ഒരു വർഷമായി തുടരുന്ന റഷ്യയുടെ ആക്രമണത്തെ വിലയിരുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യുക്രൈനെതിരായ യുദ്ധം തുടരുമെന്നും റഷ്യ സേനയുടെ വീര്യത്തെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പുടിന്റെ പ്രസംഗം ചെവിൽ ന്യൂഡിൽസണിഞ്ഞ് കാണുന്ന അബ്ദൽകിനിയുടെ വിഡിയോ വിവാദമായി. ചെവിയിൽ നൂഡിൽസ് തൂക്കി എന്നത് വിഢികളാക്കപ്പെടുക എന്ന അർഥത്തിൽ റഷ്യയൻശൈലിയിൽ പറയുന്നതാണ്. ഇതാണ് വിവാദമായത്.
വിഡിയോ മാത്രമല്ല അതിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും വിവാദമായി.ഞാൻ പൂർണമായും പിന്തുണയ്‌ക്കുന്നു, എല്ലാം അംഗീകരിക്കുന്നു, എന്ത് മഹത്തായ പ്രസംഗം, 23 വർഷത്തിനിടെ ഇത്തരമൊരു പ്രസംഗം കേട്ടിട്ടില്ല. ആവേശത്താൽ കോരിത്തരിച്ചുപോയി’ എന്നൊരു അദ്ദേഹത്തിന്റെ കുറിപ്പ്. വിഢികളെ പോലെ റഷ്യൻ ജനത പുടിൻ പറയുന്നതെല്ലാം കേട്ടും അംഗീകരിച്ചുമിരിക്കണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന തരത്തിലായിരുന്നു പരിഹാസം. എന്നാൽ പുടിന്റെ പ്രസംഗത്തോട് എംപിയുടെ പരിഹാസവും പ്രതിഷേധവും ശ്രദ്ധിക്കാതെ പോകരുതെന്നും റഷ്യൻ എംപിയുടെ നിലപാട് യുക്രൈനാണ് കുറച്ചുകൂടി യോജിക്കുന്നതെന്നും കമ്യൂണിസ്റ്റ്പാർട്ടി വക്താവ് അലക്സാണ്ടർ യുഷ്‌ചെൻകോ വീഡിയോയോട് പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
റഷ്യയ്‌ക്ക് മുന്നിൽ മുട്ടുമടക്കാതെ പോരാട്ടം, 2023 വിജയ വർഷമെന്ന് സെലെൻസ്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ