ക്രിസ്മസ് ആഘോഷം: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2023 09:53 PM |
Last Updated: 05th January 2023 09:53 PM | A+A A- |

ഫയല്‍ ചിത്രം
മോസ്കോ: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിന്‍. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായാണ് വെടിനിർത്തൽ പ്രഖ്യാപനം. ഇന്ന് അർധരാത്രി 12 മണി മുതൽ 36 മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തൽ.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിലിന്റെ നിർദേശത്തെതുടർന്നാണ് തീരുമാനം. റഷ്യയിലെയും യുക്രെയ്നിലെയും ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ജനുവരി 6 , 7 തിയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സര്‍ക്കസിനിടെ പരിശീലകനെ കടുവ കടിച്ചെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ