സ്കിപ്പിങ് ചെയ്ത് നായ / ചിത്രം ഇന്റ​ഗ്രാം
സ്കിപ്പിങ് ചെയ്ത് നായ / ചിത്രം ഇന്റ​ഗ്രാം

സ്കിപ്പിങ് ചെയ്ത് നായ, ബാലുവിന് ലോക റെക്കോഡ്; വൈറൽ വീഡിയോ

30 സെക്കന്റിൽ ഏറ്റവും കൂടുതൽ തവണ സ്കിപ് ചെയ്ത നായ എന്ന ​ഗിന്നസ് റെക്കോഡാണ് ബാലുവിന് ലഭിച്ചത്. ​
Published on

ദിനം പ്രതി പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്. ഇപ്പോൾ സ്കിപ്പിങ് ചെയ്ത് ലോക റെക്കോഡിട്ട
ബാലു എന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. ഉടമസ്ഥനായ വുൾഫ്ഗാങ് ലോവൻബർഗറിനൊപ്പം ആവേശത്തോടെ സ്കിപ് ചെയ്യുന്ന നായയെ കണ്ട് കണ്ണുടുക്കാൻ തൊന്നുനില്ലെന്നാണ് കാഴ്ചക്കാർ പറയുന്നത്.

30 സെക്കന്റിൽ ഏറ്റവും കൂടുതൽ തവണ (32) സ്കിപ് ചെയ്ത നായ എന്ന ​ഗിന്നസ് റെക്കോഡാണ് ബാലുവിന് ലഭിച്ചത്. ​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏതാണ് മൂന്ന് മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. 20,000 ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

ഏറെ നാളത്തെ പരിശീലനത്ത് ശേഷമാണ് ഇത്തരത്തിലൊരു റെക്കോഡ് കരസ്ഥമാക്കാൻ സാധിച്ചതെന്ന് വുൾഫ്​ഗാങ് പറഞ്ഞു. ലോക റെക്കോഡ് നേടിയ ചെറിയ ചാമ്പ്യന് ആശംസകൾ അറിയിച്ച് നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com