സൈബർ ആക്രമണത്തിന് തെളിവില്ല; തകരാർ പരിഹരിച്ചു, അമേരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു

വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ റിപ്പോർട്ട് പ്രകാരം 9,500 വിമാനങ്ങൾ വൈകി സർവീസ് നടത്തി. 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: അമേരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കംപ്യുട്ടർ സംവിധാനത്തിലുണ്ടായ തകരാർ മൂലം മുഴുവൻ വിമാനങ്ങളും അടിയന്തരായി താഴെയിറക്കിയിരുന്നു. തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതായും എഫ്എഎ അധികൃതർ അറിയിച്ചു.

വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ റിപ്പോർട്ട് പ്രകാരം 9,500 വിമാനങ്ങൾ വൈകി സർവീസ് നടത്തി. 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന 'നൊട്ടീസ് ടു എയർ മിഷൻ' (NOTAM) സംവിധാനമാണ് തകരാറിലായത്.

അമേരിക്കൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടിരുന്നു.

സൈബർ ആക്രമണം ആണെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com