പുറത്താക്കുമെന്ന് അഭ്യൂഹം; വിയറ്റ്‌നാം പ്രസിഡന്റ് രാജിവച്ചു, അപൂര്‍വ്വ നടപടി

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസിഡന്റിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് രാജി
ചിത്രം: എഎഫ്പി 
ചിത്രം: എഎഫ്പി 

വിയ്റ്റാനം പ്രസിഡന്റ് ന്യൂവെന്‍ ഷ്വാന്‍ ഫുക് രാജിവച്ചു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസിഡന്റിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് രാജി. പ്രസിഡന്റ് രാജിവച്ചത് വിയറ്റ്‌നാം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 'അദ്ദേഹത്തിന് നല്‍കിയിരുന്ന സ്ഥാനങ്ങളില്‍ നിന്ന് ഫുക് രാജിവയ്ക്കുകയും ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു' എന്ന് വിയറ്റ്ാനം സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി വിഎന്‍എ അറിയിച്ചു. 

രാഷ്ട്രീയ മാറ്റങ്ങള്‍ ജാഗ്രതയോടെ നടത്തുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍, പ്രസിഡന്റിന്റെ രാജി അസാധാരണ നീക്കമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഴിമതിയുടെ പേരില്‍ ഈമാസം ആദ്യം രണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു. നിരവധി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് ഉപ പ്രധാനിമന്ത്രിമാരും മൂന്നു മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരും നിയമലംഘനങ്ങള്‍ നടത്തി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നേതാവെന്ന നിലയില്‍ അദ്ദേഹം രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു എന്നും വിഎന്‍എ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2016മുതല്‍ 2021വരെ വിയറ്റ്‌നാമിന്റെ പ്രധാനമന്ത്രിയായിരുന്നു ഫുക്. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് ശേഷം, ഫുക് രാജ്യത്ത് വലിയ തോതിലുള്ള ഉദാരവത്കരണം നടപ്പാക്കിയിരുന്നു. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായി ഫുക് വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. 

അതേസമയം, ഫുകിന്റെ രാജിക്ക് പിന്നാലെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി സര്‍ക്കാര്‍ പ്രസ്താവനയിറക്കി. 2016-21 കാലയളവില്‍ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും കോവിഡ് 19നെ നേരിടുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നും വിയറ്റ്‌നാം സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com