88 പൗണ്ട് ഭാരം, 16 അടി നീളം; ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടുന്ന യുവാവ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 02:14 PM  |  

Last Updated: 23rd January 2023 02:14 PM  |   A+A-   |  

PYTHON

ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യം

 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പല വീഡിയോകളും അമ്പരപ്പിക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമാണ്. ഇപ്പോള്‍ ബര്‍മീസ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അമേരിക്കയിലെ ദക്ഷിണ ഫ്‌ളോറിഡയിലാണ് സംഭവം. ബിഗ് സൈപ്രസ് ദേശീയോദ്യാനത്തില്‍ ജോഷ് ടര്‍ണറാണ് 16 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. 88 പൗണ്ട് വരും ഇതിന്റെ ഭാരം. വെറുംകൈ കൊണ്ട് പെരുമ്പാമ്പിനെ യുവാവ് പൊക്കിയെടുക്കുന്നത് വീഡിയോയില്‍ കാണാം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡ്രാഗണിനെ പോലെയാകണം; ചെവികളും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്ത് ട്രാൻസ്​വുമൺ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ