'സ്വവര്‍ഗരതി കുറ്റമല്ല, പാപം'; നിയമങ്ങള്‍ മാറണമെന്ന് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങള്‍ക്ക് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങള്‍ക്ക് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നെന്നും എല്‍ജിബിടിക്യു വിഭാഗത്തെ സഭകളിലേക്ക് സ്വാഗതം ചെയ്യാന്‍ ബിഷപ്പുമാര്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വവര്‍ഗാനുരാഗത്തെ പിന്തുണച്ച് മാര്‍പാപ്പ് രംഗത്തെത്തിയത്. സ്വവര്‍ഗാനുരാഗികള്‍ ആകുന്നത് ഒരു കുറ്റമല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. 

കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാര്‍ സ്വവര്‍ഗാനുരാഗത്തിന് എതിരായ നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയരാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ദൈവത്തിന് നമ്മള്‍ ഓരോരുത്തരോടും ഉള്ളപോലെ ആര്‍ദ്രതയും ദയയും ബിഷപ്പുമാര്‍ പ്രകടിപ്പിക്കണം. നമ്മള്‍ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നമ്മളെ സ്‌നേഹിക്കുന്നു. നമ്മള്‍ എല്ലാവരും നമ്മുടെ അന്തസ്സിന് വേണ്ടിയാണ് പോരാടുന്നത്'- അദ്ദേഹം പറഞ്ഞു. 

'സ്വവര്‍ഗാനുരാഗികള്‍ ആയിരിക്കുന്നത് കുറ്റമല്ല. പക്ഷേ അത് പാപമാണ്. നമുക്ക് ആദ്യം പാപത്തേയും കുറ്റകൃത്യത്തേയും തിരിച്ചറിയാന്‍ പഠിക്കാം'- അദ്ദേഹം പറഞ്ഞു. 

സ്വവര്‍ഗ രതി പാപമാണ് എന്നാണ് കത്തോലിക്ക സഭയില്‍ പഠിപ്പിക്കുന്നത്. അത് തിരുത്തണമെന്നന് മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടില്ല. പകരം, സ്വവര്‍ഗ രതി കുറ്റകരമാണെന്ന സമീപനം സ്വീകരിക്കരുത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

64 രാജ്യങ്ങളില്‍ സ്വവര്‍ഗാനുരഗം കുറ്റകരമാണ്. ഇതില്‍ 11 ഇടങ്ങളില്‍ സ്വവര്‍ഗാനുരാഗം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 2003ല്‍ സ്വവര്‍ഗാനുരാഗത്തിന് എതിരായ നിയമം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നുണ്ട്. ഫ്‌ലോറിഡയില്‍ ഇപ്പോഴും 'ഡോണ്‍ഡ് സേ ഗേയ്' നിയമം നിലനില്‍ക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവ പലതവണ ആവശ്യപ്പെട്ടിട്ടും പല രാജ്യങ്ങളും ചെവികൊണ്ടിട്ടില്ല. ഇത്തരം നിയമങ്ങള്‍ അവസാനിപ്പിക്കാന്‍ കത്തോലിക്ക സഭ മുന്‍കൈയെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com