ഡയാന രാജകുമാരിയുടെ ​ഗൗൺ; പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി; ലേലം പോയത് 4.9 കോടിക്ക്! 

വെള്ളിയാഴ്ച ന്യൂയോർക്കിലാണ് ലേലം നടന്നത്. ബഹുരാഷ്ട്ര സ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ ​ഗൗൺ ലേലത്തിൽ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പർപ്പിൾ നിറത്തിലുള്ള വെൽവവെറ്റ് ​ഗൗണാണ് ലേലത്തിൽ പോയത്. 

വെള്ളിയാഴ്ച ന്യൂയോർക്കിലാണ് ലേലം നടന്നത്. ബഹുരാഷ്ട്ര സ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് ​ഗൗണിന് ലഭിച്ചത്.  80,000 മുതല്‍ 1,20,000 ഡോളര്‍ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക. 

1991ൽ എടുത്ത ഔദ്യോഗിക ചിത്രത്തിലും 1997ലെ വാനിറ്റി ഫയര്‍ ഫോട്ടോ ഷൂട്ടിലും ഡയാന ഈ ഗൗണ്‍ ധരിച്ചിരുന്നു. ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് വസ്ത്രം രൂപകല്‍പന ചെയ്തത്. 1989ലെ ഓട്ടം കലക്ഷന്റെ ഭാഗമായാണ് വസ്ത്രം നിര്‍മിച്ചത്. കിരീട ആകൃതിയിലാണ് ​ഗൗണിന്റെ രൂപകൽപ്പന. 1982 മുതല്‍ 1993 വരെ എഡല്‍സ്റ്റീല്‍ ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. 

1997ല്‍ 24,150 ഡോളറിന് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ പോയിരുന്നു. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com