വേര്‍പെട്ട തല തുന്നിച്ചേര്‍ത്തു;അത്ഭുത ശസ്ത്രക്രിയ; 12കാരന് പുതുജന്മം

സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചാണ് കുട്ടിക്ക് അപകടം സംഭവിച്ചത്
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കൊപ്പം കുട്ടി/ ട്വിറ്റര്‍
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കൊപ്പം കുട്ടി/ ട്വിറ്റര്‍


ജെറുസലേം: അത്ഭുതം എന്നല്ലാതെ എന്തുപറയും!.അപകടത്തില്‍ ഏതാണ്ട് പൂര്‍ണമായി വേര്‍പ്പെട്ട 12കാരന്റെ തല അസാധാരണമായ ശസ്ത്രക്രിയയിലൂടെ ചേര്‍ത്തുവച്ച് ഡോക്ടര്‍മാര്‍. സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. ഇസ്രായേലിലാണ് സംഭവം.

സുലൈമാന്‍ ഹസന്‍ എന്ന വിദ്യാര്‍ഥിക്കാണ് കാര്‍ അപകടത്തില്‍ സാരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന്് മസ്തിഷ്‌കത്തിലേക്കുള്ള കശേരുക്കള്‍ വേര്‍പ്പെട്ടിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ തല കഴുത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഒഹാദ് ഐനവ് പറഞ്ഞു.

ഏറെ മണിക്കുറുകള്‍ നീണ്ടതായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. 'കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആകാവുന്നതെല്ലാം ചെയ്തു. ഞങ്ങളുടെ അറിവിന് നന്ദി'- ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു ശസ്ത്രക്രിയ. ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു. കുട്ടി കാര്യങ്ങളെല്ലാം സ്വന്തം നിലയ്ക്ക് ചെയ്തുതുടങ്ങിയതായും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തന്റെ ഏക മകനെ രക്ഷിച്ചതിന് ആശുപത്രി അധികൃതരോട് കടപ്പെട്ടിരിക്കുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകനെ അസാധ്യമായി രക്ഷപ്പെടുത്തിയത് ഡോക്ടര്‍മാരുടെ പെട്ടന്നുള്ള തീരുമാനങ്ങളാണ്. അതിനാവശ്യമായ എല്ലാം അവര്‍ ചെയ്തു. അവരോട് ഒന്നുമാത്രമേ പറയാനുള്ളു. നന്ദി മാത്രം കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com