രൂപ ഡോളറിനൊപ്പം എത്തണം, പൊതു കറന്‍സിയാക്കാം; ഇനി ഇന്ത്യയുടെ സമയമെന്ന് ലങ്കന്‍ പ്രസിഡന്റ്‌

ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ
ഇന്ത്യന്‍ രൂപ, റെനില്‍ വിക്രമസിംഗെ
ഇന്ത്യന്‍ രൂപ, റെനില്‍ വിക്രമസിംഗെ

കൊളംബോ: ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. കൊളംബോയില്‍ ഇന്ത്യന്‍ കമ്പനികളുടെ സിഇഒമാരുമായി ആശയിവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. 


'കിഴക്കന്‍ ഏഷ്യയില്‍ 75വര്‍ഷത്തിനിടെ ചൈനയും ജപ്പാനും കൊറിയയും ഗണ്യമായ വളര്‍ച്ച നേടി. ഇനി ഇന്ത്യയുടെ സമയമാണ്. ആ വളര്‍ച്ച ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്‌ക്കൊപ്പം ആയിരിക്കും.-- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം വിക്രമസിംഗെ നടത്താന്‍ പോകുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് അടുത്ത ആഴ്ച നടക്കാന്‍ പോകുന്നത്. 

ഇന്ത്യന്‍ രൂപ ഒരു പൊതു കറന്‍സി ആയി മാറുകയാണെങ്കില്‍ ഞങ്ങള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. അതെങ്ങനെ നടപ്പിലാക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. പുറംലോകവുമായി നമ്മള്‍ കൂടുതല്‍ അടുക്കണം. ലോകം വികസിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗം വികസിക്കുകയാണ്. 

2,500 വര്‍ഷമായി നിലനില്‍ക്കുന്ന വ്യാപാര ബന്ധമായിട്ടും ചരിത്ര, സാംസ്‌കാരിക ബന്ധമായിട്ടും ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുക്കുന്നതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യ ശ്രീലങ്കയ്ക്ക് 4 ബില്ല്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിരുന്നു. അവശ്യ വസ്തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ക്രെഡിറ്റ് ലൈനുകളാണ് അന്ന് ശ്രീലങ്ക ഉപയോഗിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com