മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വിവാദമായ ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ, ദി മോദി ക്വസ്റ്റിയന്‍ വാഷിങ്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍
കേരളത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം/ഫയല്‍
കേരളത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം/ഫയല്‍
Updated on
1 min read


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വിവാദമായ ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ, ദി മോദി ക്വസ്റ്റിയന്‍ വാഷിങ്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. 

ജൂണ്‍ 21നാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനായി മോദി എത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. 

ജൂണ്‍ 20നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്വകാര്യ പ്രദര്‍ശനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരേയും ക്ഷണിച്ചിട്ടുണ്ട്. 

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കണമെന്ന് കേന്ദ്രം യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പ്രദര്‍ശനം ഏറ്റെടുത്ത് വിവിധ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പിന്നാലെ, ബിബിസി ഓഫീസില്‍ ഇഡി പരിശോധന നടത്തിയതും വിവാദമായി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com