ചരിത്രം തിരുത്തി ഈ കായംകുളംകാരൻ; സ്റ്റഫോർഡ് സിറ്റിയുടെ ആദ്യ ഇന്ത്യൻ മേയറായി കെൻ മാത്യു

സ്റ്റഫോർഡ് സിറ്റിയുടെ മേയർ ആകുന്ന ആദ്യ ഇന്ത്യക്കാരൻ
കെൻ മാത്യു
കെൻ മാത്യു

ന്യൂയോർക്ക്: ചരിത്രം കുറിച്ച് മലയാളിയായ കെൻ മാത്യു ടെക്സ‌സിലെ സ്റ്റഫോർഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റഫോർഡിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ–അമേരിക്കൻ വംശജനാണ് കെൻ മാത്യു. നിലവിൽ സ്റ്റഫോർഡിലെ മേയറായിരുന്ന സീസിൽ വില്ലിസിനെക്കാൾ 50 ശതമാനം വോട്ടുകൾ നേടിയാണ് കെൻ സ്ഥാനം ഏറ്റെടുക്കുന്നത്. കായംകുളം, കൃഷ്‌ണപുരം സ്വദേശിയായ കെൻ മാത്യു 1970കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത്. 

'എനിക്ക് വേണ്ടി മാത്രമല്ല സ്റ്റഫോർഡിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോടും അങ്ങേയറ്റം അഭിമാനം തോന്നുന്നു. എന്റെ വിജയത്തിൽ സ്റ്റഫോഡിലെ കമ്മ്യൂണിറ്റി വലിയ പങ്കു വഹിച്ചിട്ടുണ്ട്'- മാത്യൂ ദി ന്യൂ ഇന്ത്യൻ എക്‌പ്രസിനോട് പറഞ്ഞു. 'നമ്മുടെ ന​ഗരത്തിൽ ഉയർന്നുവരുന്ന വൈവിധ്യങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. വ്യത്യസ്ത വംശീയ പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ പിന്തുണ ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കൊക്കേഷ്യൻ, ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്, ഏഷ്യൻ കമ്മ്യൂണിറ്റികളാണ് സ്റ്റാഫോർഡിൽ ഉള്ളത്. സ്റ്റാഫോർഡ് നഗരത്തെയും അതിന്റെ പൈതൃകത്തെയും ആദരിക്കുന്നു'.- മാത്യൂ കൂട്ടിച്ചേർത്തു. 

സ്റ്റഫോർഡിലെ പ്ലാനിങ് ആൻഡ് സോണിങ് കമ്മിഷനിൽ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006 ൽ സ്റ്റഫോർഡ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ബോംബെ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ഇദ്ദേഹം അമേരിക്കയിൽ നിന്നും എംബിഎ ബിരുദം നേടി. തുടർന്ന് 
നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാൻഷ്യൽ എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. തോഷിബ, ഹൂസ്റ്റൻ മേഖലകളിലാണ് ആദ്യ കാലങ്ങളിൽ താമസിച്ചത്. പിന്നീട് 1982ൽ സ്റ്റഫോർഡിലേക്കു താമസം മാറി. സ്റ്റാഫോർഡിൽ ഏറ്റവും കൂടുതൽ കാലം കൗൺസിൽ അംഗമായിരുന്നു വ്യക്തി കൂടിയാണ് മാത്യൂ. 17 വർഷമാണ് അദ്ദേഹം കൗൺസിൽ അം​ഗമായിരുന്നത്. 

സിറ്റി കൗൺസിൽ അംഗമായിരുന്ന കാലത്തുടനീളം മാത്യു പ്രൊ-ടേം മേയറുടെ ചുമതല കൈകാര്യം ചെയ്‌തിരുന്നു. കൂടാതെ, സ്റ്റാഫോർഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വൈസ് പ്രസിഡന്റ്, ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ്, ഫോർട്ട് ബെൻഡ് സിസ്റ്റം എന്നിവയുടെ ഉപദേശക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ലീലമ്മ, മിധുവും സൂസനുമാണ് മക്കൾ. ഇരുവരും ഹൂസ്റ്റണിൽ ഡോക്ടർമാരായി ജോലി ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com