

ജനീവ: സ്വയം പ്രഖ്യാപിത ആൾദൈവവും ഇന്ത്യയിൽ നിരവധി ബലാത്സംഗ കേസുകളിലെ പ്രതിയുമായ സ്വാമി നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ പറഞ്ഞ പരാമർശങ്ങൾ അപ്രസക്തമാണെന്നും അത് ഔദ്യോഗിക രേഖയിൽ നിന്നും ഒഴിവാക്കിയെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ അറിയിച്ചു. ആർക്കും രജിസ്റ്റർ ചെയ്യാവുന്ന യോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന മാ വിജയപ്രിയ പങ്കെടുത്തതെന്നും യുഎൻ വ്യക്തമാക്കി.
മാ വിജയപ്രിയ കഴിഞ്ഞ ദിവസം യുഎൻ സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള സിഇഎസ്ആർ 19 -ാമത് യോഗത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ എന്ന സാങ്കൽപിക രാഷ്ട്രത്തിൽ നിന്നുള്ള യുഎന്നിലെ സ്ഥിരം നയതന്ത്രപ്രതിനിധിയാണെന്നാണ് അവർ സഭയിൽ അവകാശപ്പെട്ടത്.
നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തിന്റെ മാതൃരാജ്യമായ ഇന്ത്യ ഗുരുവിനെ പീഡിപ്പിക്കുകയാണെന്നും അവർ യുഎന്നിൽ ഉന്നയിച്ചു. കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു മാ വിജയപ്രിയ വിശേഷിപ്പിച്ചത്. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൈലാസ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. കാവി നിറത്തിലുള്ള സാരിയുടുത്ത് സ്വർണാഭരണങ്ങളും രുദ്രാക്ഷവും ശിരോവസ്ത്രവും ധരിച്ചായിരുന്നു മാ വിജയപ്രിയ സഭയിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates