'റോക്കറ്റ് വേഗത'; ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ചീറ്റ- വൈറല്‍ വീഡിയോ

കരയില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയാണ് മാര്‍ജ്ജാരവംശത്തില്‍ പെട്ട ചീറ്റപ്പുലി
ഇരയ്ക്ക് പിന്നാലെ കുതിക്കുന്ന ചീറ്റയുടെ ദൃശ്യം
ഇരയ്ക്ക് പിന്നാലെ കുതിക്കുന്ന ചീറ്റയുടെ ദൃശ്യം

കരയില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയാണ് മാര്‍ജ്ജാരവംശത്തില്‍ പെട്ട ചീറ്റപ്പുലി. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും എന്നതാണ് ചീറ്റകളെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതിന്റെ വിസ്മയിപ്പിക്കുന്ന വേഗത ഒരിക്കല്‍ കൂടി തെളിയിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

17 സെക്കന്‍ഡ് മാത്രമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ചീറ്റയുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ചീറ്റ സഡന്‍ ബ്രേക്കിടുന്നത് കാണാം. ഇരയെ പിടികൂടിയ ശേഷമാണ് ചീറ്റ നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com