ടിക്കറ്റ് വില 24 ലക്ഷം, മൂന്ന് വർഷം കൊണ്ട് 135 രാജ്യങ്ങളിലൂടെ ഒരു കപ്പൽ യാത്ര

ആഢംബര കപ്പലിൽ ലോകം ചുറ്റാം, ടൂർ പാക്കേജുമായി ലൈഫ് അറ്റ് സീ
എംവി ജെമിനി കപ്പൽ/ ചിത്രം ട്വിറ്റർ
എംവി ജെമിനി കപ്പൽ/ ചിത്രം ട്വിറ്റർ

രിക്കലെങ്കിലും ലോകം ഒന്നു ചുറ്റിക്കാണാൻ ആ​ഗ്രഹിക്കാത്തവർ ആരാണുള്ളത്. യാത്രകൾ ഇഷ്ടപ്പെടുന്ന ലോകസഞ്ചാരികൾക്കായി ലൈഫ് അറ്റ് സീ എന്ന കമ്പനി ഒരു ടൂർ പാക്കേജ് മുന്നോട്ട് വെക്കുകയാണ്. ആഢംബര ക്രൂസ് കപ്പലിൽ 135 രാജ്യങ്ങൾ ചുറ്റിക്കാണാം. മൂന്ന് വർഷം കൊണ്ടാണ് യാത്ര അവസാനിക്കുക. കമ്പനിയുടെ എംവി ജെമിനി എന്ന ആഢംബര കപ്പലാണ് യാത്രയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാൽ ടിക്കറ്റ് വിലയാണ് ഭീകരം. 24,51,300 രൂപ മുതൽ 89,88,320 രൂപ വരെയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. അതും ഒരു വർഷത്തേക്ക്. 

മൂന്ന് വർഷം കൊണ്ട് കപ്പൽ 1,30,000 മൈലുകൾ പിന്നിടും. 375 തുറമുഖങ്ങളിൽ കപ്പൽ നങ്കൂരമിടും. ഇതിൽ 208 തുറമുഖങ്ങളിൽ ഒരു രാത്രി തങ്ങും.  റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമർ, മെക്‌സിക്കോയിലെ ചിച്ഛെൻ ഇറ്റ്‌സ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ തുടങ്ങി ലോകയാത്രയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. 103 ദ്വീപുകളിലും കപ്പലെത്തും.

1074 യാത്രികർക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് കപ്പൽ യാത്ര തിരിക്കുന്നത്. ബാഴ്‌സലോണയിൽ നിന്നും മിയാമിയിൽ നിന്നും യാത്രക്കാരെ സ്വീകരിക്കും. യാത്രികർക്ക് വർക്ക് ഫ്രം ഹോം മാതൃകയിൽ തങ്ങളുടെ ജോലികൾ ചെയ്യാനുള്ള സൗകര്യങ്ങളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഹൈസ്പീഡ് ഇന്റർനെറ്റും അത്യാധുനിക ആശുപത്രി സൗകര്യങ്ങളും ലോകോത്തര റെസ്‌റ്റോറന്റുകളും സ്വിമ്മിങ് പൂളുകളുമെല്ലാമാണ് കപ്പലിന്റെ മറ്റ് പ്രത്യേകതകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com