പോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപിന് തലവേദനയായി വീണ്ടും സ്‌റ്റോമി ഡാനിയൽസ് വിവാദം, 'ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കും'

തന്നെ ഈ ചൊവ്വാഴ്ച അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്/ ചിത്രം: പിടിഐ
ഡൊണാൾഡ് ട്രംപ്/ ചിത്രം: പിടിഐ

വാഷിങ്ടൺ: തന്നെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിശ്വസ്തരിൽ നിന്ന് ചോർന്ന് കിട്ടിയ വിവരമാണെന്നും ഈ ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. വിലക്ക് നീങ്ങി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തിരിച്ചെത്തിയ ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് അനുയായികോളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

സ്‌റ്റോമി ഡാനിയൽസ് വിവാദം? 

പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. അഞ്ച് വർഷമായി മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുകയാണ്. ലൈംഗീകാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയൽസ് നേരത്തേ രംഗത്തെത്തിയിരുന്നു. ഇത് ഒത്തുതീർക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പിനു മുൻപ് പണം കൈമാറിയതെന്നാണ് ആരോപണം. 

ട്രംപ് സ്വന്തം കൈയിൽ നിന്നല്ല മറിച്ച് തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് ആരോപണം. സ്റ്റോമി ഡാനിയൽസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, താരത്തിന് പണം നൽകിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നല്ല തന്റെ കൈയിൽ നിന്നാണ് പണം നൽകിയതെന്നാണ് ട്രംപ് പറഞ്ഞത്. 

'ഫുൾ ഡിസ്‌ക്ലോഷർ'

ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ഫുൾ ഡിസ്‌ക്ലോഷർ എന്ന തന്റെ പുസ്തകത്തിൽ സ്‌റ്റോമി ഡാനിയൽസ് തുറന്നെഴുതിയിട്ടുണ്ട്. ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയടക്കം വിശദമായി പ്രതിപാദിക്കുന്നു പുസ്തകത്തിൽ അന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത് പിന്നീട് മറ്റ് പല ബന്ധങ്ങളിലേക്കുമുള്ള തുടക്കമായിരുന്നെന്നാണ് പറയുന്നത്. 2006-ൽ നടന്ന സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് സ്റ്റോമി ട്രംപിനെ ആദ്യമായി കാണുന്നതെന്നാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. പരസ്പരം ശ്രദ്ധിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ബോഡിഗാർഡാണ് തന്നോട് ട്രംപിന്റെ ഇംഗിതം അറിയിച്ചത്, സ്റ്റോമി തുറന്നെഴുതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com