വാ തുറന്ന് മുഖം ലക്ഷ്യമാക്കി പാമ്പ്, ഒറ്റയടിക്ക് നിലംപരിശാക്കി പൂച്ച- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2023 01:06 PM  |  

Last Updated: 20th March 2023 01:06 PM  |   A+A-   |  

cat

പൂച്ചയെ ലക്ഷ്യമാക്കി ഇഴഞ്ഞെത്തുന്ന പാമ്പിന്റെ ദൃശ്യം

 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റു ചിലത് ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ഒറ്റയടിക്ക് ഒരു പാമ്പിനെ കൊല്ലുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പൂച്ചയുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയാണ് പാമ്പ്. വാ തുറന്ന് മുഖം ലക്ഷ്യമാക്കി ആക്രമിക്കാന്‍ ഒരുങ്ങിയ പാമ്പിനെ ഒറ്റയടിക്കാണ് പൂച്ച വീഴ്ത്തിയത്. നിമിഷങ്ങള്‍ക്കകമാണ് പൂച്ചയുടെ ദ്രുതഗതിയിലുള്ള ആക്രമണം. മുന്‍കാല്‍ ഉപയോഗിച്ച് പാമ്പിന്റെ പത്തിയില്‍ അടിച്ച് വീഴ്ത്തുകയായിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മേഘത്തില്‍ നിന്ന് അടര്‍ന്നുവീണ കഷണം പോലെ, അന്തരീക്ഷത്തില്‍ പറന്നുനടക്കുന്ന ഡെസര്‍ട്ട്; കൗതുകമുണര്‍ത്തി വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ