

വാഷിങ്ടൺ: ബിസിനസ്, ടൂറിസ്റ്റ് (ബി1, ബി2) വിസകളില്‍ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് ജോലിക്ക് അപേക്ഷിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ സര്‍വീസ്. ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വിശദീകരണം.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങി ടെക്ക് കമ്പനികളിലെ കൂട്ടപിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പേര്‍ നാട്ടിലേക്കു മടങ്ങേണ്ടിവരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. കമ്പനികളുടെ വിസ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ബി1, ബി2 വിസകളിലേക്കു മാറി ഇവര്‍ക്കു തൊഴിലന്വേഷിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
60 ദിവസമാണ് ഈ വിസകളുടെ കാലാവധി. ഈ സമയപരിധിയിൽ മറ്റൊരു ജോലിക്ക് അപേക്ഷിക്കാനോ ഇന്റർവ്യൂന് ഹാജരാകാനോ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിച്ചാൽ വിസ സ്റ്റാറ്റസ് മാറ്റണമെന്നും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) അറിയിച്ചു.
ഗൂഗിൾ, ആമസോൺ തുടങ്ങിയ ടെക്ക് കമ്പനികൾ ഇന്ത്യക്കാരെയടക്കം പതിനായിരക്കണക്കിന് ആളുകളെ പിരിച്ചു വിട്ടിരുന്നു. ബി1-ബി2 വിസ കാലാവധിക്കുള്ളിൽ മറ്റൊരു ജോലി കിട്ടിയില്ലെങ്കിൽ രാജ്യം വിടണമെന്നും യുഎസ്‌സിഐഎസ് അറിയിച്ചു.
എച്ച1 ബി വിസ എടുത്ത് അമേരിക്കയിൽ ജോലിക്കായി വരുന്നവരാണ് മിക്കവരും. ജോലി പ്രതിസന്ധിയിലായതോടെ വിസയുടെ ഗ്രേസ് കാലാവധി രണ്ട് മാസത്തിൽ നിന്നും ഒരു വർഷമാക്കണമെന്ന് ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പരാതി നൽകിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates