സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 20 മരണം, പരിക്കേറ്റവരിൽ ഇന്ത്യക്കാരും

ബ്രേക്ക് തകരാറിലായ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്


 
മനാമ:
സൗദി അറേബ്യയിൽ ഉംറ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയിൽ അഖാബ ഷാര്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബ്രേക്ക് തകരാറിലായ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബസിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരടക്കം 29 പേർക്ക് പരിക്കേറ്റു.

ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്. അബഹയില്‍ ഏഷ്യക്കാര്‍ നടത്തുന്ന ഒരു ഉംറ ഏജന്‍സി തീര്‍ഥാടനത്തിന് കൊണ്ടുപോയ 47 തീര്‍ഥാകരാണ് ബസില്‍ ഉണ്ടായിരുന്നത്. 21 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരിച്ചവര്‍ എല്ലാം ഏഷ്യക്കാര്‍ ആണെന്നാണ് വിവരം. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉണ്ടോയെന്ന് വ്യക്തമല്ല. 

പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം. ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. മുഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി  എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com